പീരുമേട്: ദേശീയ പാതയിൽ നെല്ലിമലയ്ക്ക് സമീപം ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു.ബുധനാഴ്ച വൈകുന്നേരം കുമളിയിലേക്ക്‌പോയ സ്വകാര്യ ബസ്സ് വണ്ടിപ്പെരിയാർ ഭാഗത്തേക്ക് വന്ന ബൈക്ക് യാത്രക്കാരെ ഇടിക്കുയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരായ കുമാർ, പ്രവീൺ, എന്നിവർക്ക് പരിക്കേറ്റു. ഇവരെ വണ്ടിപ്പെരിയാർ പി.എച്ച്.സിയിൽ പ്രവേശിപ്പിച്ചു. കുമാറിനെ വിദഗ്ദ്ധ ചികിത്സക്കായിതേനി മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചു.