തൊടുപുഴ: സൈക്ലിങ്ങ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ റോഡ് സൈക്ലിങ്ങ് ചാമ്പ്യൻഷിപ്പ് തൊടുപുഴയിൽ നടത്തും. 20 ന് . രാവിലെ 7.30 തൊടുപുഴ-ഇറക്കംപുഴ ബൈപ്പാസ് റോഡിലാണ് ണ് മത്സരം നടക്കുന്നത്14, 16, 18, 23 വയസ്, സീനിയർ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. 12 വയസ് മുതൽ പ്രായത്തിലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. നവംബർ 2ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്കുള്ള മത്സരാർത്ഥികളെ ഇതിൽ നിന്നും തെരഞ്ഞെടുക്കും. . പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 9447173843 എന്ന നമ്പരിൽ പേരുകൾ രജിസ്റ്റർ ചെയ്യാം. മത്സര ദിവസം രാവിലെ 7.30 ന് സൈക്കിൾ ഹെൽമെറ്റ്, വയസ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, സ്‌പോർട്സ് കിറ്റ് എന്നിവ സഹിതം വെങ്ങല്ലൂർ-കോലാനി ബൈപ്പാസിൽ ഇറക്കുംപുഴ ജംഗ്ഷനിൽ എത്തിച്ചേർന്ന് മത്സരത്തിൽ പങ്കെടുക്കണമെന്ന് സൈക്ലിങ്ങ് അസ്സോസിയേഷൻ സെക്രട്ടറി അറിയിച്ചു.