nursing-strike

നഴ്സിംഗ് വിദ്യാർത്ഥികളുടെ സമരത്തിന് സംഘടനാ തലത്തിൽ പിൻതുണ
ചെറുതോണി: അടിസ്ഥാന സൗകര്യമൊരുക്കാത്തതിൽ പ്രതിഷേധിച്ച് ഇടുക്കി ഗവ. നഴ്സിങ് കോളേജിലെ വിദ്യാർത്ഥികൾ അനിശ്ചിത കാല സമരം ആരംഭിച്ചു. സമരത്തിന് കേരള ബി.എസ്.സി നഴ്സിങ് സ്റ്റുഡന്റ്സ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ പിന്തുണ പ്രഖ്യാപിച്ചു. 2023ൽ തുടങ്ങിയ കോളേജിൽ അടിസ്ഥാന സൗകര്യങ്ങളോ വേണ്ടത്ര അദ്ധ്യാപകരോ ഇന്ത്യൻ കൗൺസിൽ അംഗീകാരമോ ഇല്ലെന്നുള്ളത് പല തവണ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് സമരക്കാർ ആരോപിച്ചു. താമസിക്കാൻ ഹോസ്റ്റലില്ല. പൈനാവിലുള്ള ഹോസ്റ്റൽ രണ്ടു മാസം മുമ്പ് വിട്ടുതരാമെന്ന് സമ്മതിച്ചതാണ്. ഇപ്പോൾ കുട്ടികൾ യാതൊരു സൗകര്യവുമില്ലാത്ത കെട്ടിടത്തിലാണ് താമസിക്കുന്നത്. ക്ലാസ് റൂം സൗകര്യവും പരിമിതം. 120 കുട്ടികളാണ് ഇപ്പോഴുള്ളത്. നവംബർ ഒന്നുമുതൽ 60 കുട്ടികൾ കൂടി എത്തും. വാഹന സൗകര്യം ഇല്ലാത്തതാണ് മറ്റൊരു പ്രശ്നം. കുട്ടികൾ ഫുൾ ടിക്കറ്റുമായി സ്വകാര്യ ബസിനെ ആശ്രയിക്കുകയാണ് ഇപ്പോൾ.അംഗീകാരവും അടിസ്ഥാന സൗകര്യങ്ങളും നേടിയെടുക്കാൻ വേണ്ടി ഇന്നലെ എല്ലാ ഗവ. നഴ്സിങ് കോളേജുകളിലും പ്രതിഷേധം നടത്താൻ കേരള ബി.എസ്.സി നഴ്സിങ് സ്റ്റുഡന്റ്സ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ ആഹ്വാനം ചെയ്തിട്ടുണ്ട്.

=ആദ്യ ബാച്ച് വിദ്യാർത്ഥികൾ 2026- 27ൽ പുറത്തിറങ്ങാനിരിക്കെ ഇന്ത്യൻ നഴ്സിങ് കൗൺസിൽ അംഗീകാരം ഇല്ലാത്തതിനാൽ ഇവരുടെ ഭാവി ചോദ്യ ചിഹ്നമായി അവശേഷിക്കുകയാണ്.

'വിഷയം ശ്രദ്ധയിൽപ്പെടുത്തി അധികാരികൾക്കും മുഖ്യമന്ത്രിക്കും കത്തുകൾ അയക്കാൻ സംസ്ഥാന കൗൺസിൽ തീരുമാനിച്ചു

നഴ്സിംഗ്സ്റ്റുഡന്റ്സ്

സംഘടനാ നേതാക്കൾ