തൊടുപുഴ: കോലാനി ഗവ: എൽ.പി സ്‌കൂളിലെ നവീകരിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനം ഇന്ന് നടക്കും. 61.73 ലക്ഷം ചെലവഴിച്ച് നിർമ്മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം രാവിലെ 10ന് നഗരസഭ ചെയർമാൻ കെ.ദീപക് നിർവഹിക്കും. വിദ്യാഭ്യാസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ജി രാജശേഖരൻ അദ്ധ്യക്ഷത വഹിക്കും. വൈസ് ചെയർപേഴ്സൺ ജെസി ആന്റണി മുഖ്യപ്രഭാഷണം നടത്തും. മെയിന്റനൻസ് ഗ്രാന്റും സി.എഫ്.സി ഫണ്ടും, വാർഡ് കൗൺസിലറുടെ ഫണ്ടും ഉപയോഗപ്പെടുത്തിയാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. വിവിധ വാർഡ് കൗൺസിലർമാരും, ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും. വാർഡ് കൗൺസിലർ മെർളി രാജു സ്വാഗതവും പി.ടി.എ പ്രസിഡന്റ് സജു കെ. എസ് നന്ദിയും പറയും.