തൊടുപുഴ:ജില്ലയുടെ വികസനക്കുതിപ്പിന്നായി തൊടുപുഴയിൽ എയിംസ് സ്ഥാപിക്കണമെന്ന പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെയും, പൊതുജനങ്ങളുടെയും ആവശ്യത്തെ സർവത്മനാ സ്വാഗതം ചെയ്യുന്നതായി തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റ് യോഗം .മികച്ച ആരോഗ്യസൗകര്യങ്ങൾ,തൊഴിൽ അവസരങ്ങൾ, യാത്ര സൗകര്യങ്ങൾ, വിദ്യാഭ്യാസ വളർച്ച,
പൊതുജനങ്ങൾക്ക് ധാരാളമായി ആശ്രയിക്കാവുന്ന അടിസ്ഥാന സൗകര്യങ്ങളും, ജല ലഭ്യതയും ഏറെയുള്ള തൊടുപുഴയിലെ മലങ്കര പോലുള്ള മനോഹര സ്ഥലങ്ങൾ ഇതിന് ഏറ്റവും അനയോജ്യമാണെന്ന് പ്രസിഡന്റ് രാജു തരണിയിലിന്റെ അദ്ധ്യക്ഷതയിൽ ഓൺ ലൈനിൽ കൂടിയ സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി.ജനറൽ സെക്രട്ടറി സി. കെ. നവാസ്, ജില്ലാ സെക്രട്ടറി നാസർ സൈറ, വൈസ് പ്രസിഡന്റുരായ ഷെരിഫ് സർഗം, കെ. പി. ശിവദാസ്, ജോസ് തോമസ് കളരിയ്ക്കൽ, സെക്രട്ടറിമാരായ ഷിയാസ് എംപീസ്, ജഗൻ ജോർജ്,ലിജോൺസ് ഹിന്ദുസ്ഥാൻ എന്നിവർ പങ്കെടുത്തു..