jaihind

മുതലക്കോടം:ജയ് ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ 19, 20, 21,22 തീയതികളിൽ തൊടുപുഴ ടൗൺഹാളിൽ നടത്തുന്ന ആറാമത് സംസ്ഥാന നാടകോത്സവത്തിന്റെ സ്മരണിക പ്രകാശനം ചെയ്തു. ലൈബ്രറി ഹാളിൽ അഡ്വ: നീറണാൽ ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ആദ്യകാല നാടകനടൻ തൊടുപുഴ ചാക്കപ്പൻ സ്വാഗതസംഘം വൈസ് പ്രസിഡന്റ് സനൽ ചക്രപാണിയ്ക്ക് നൽകി പ്രകാശനം നിർവഹിച്ചു. യോഗത്തിൽ എഴുത്തുകാരായ കെ. ആർ. സോമരാജൻ , അഡ്വ. ബാബു പള്ളിപ്പാട്ട്, ലൈബ്രറി പ്രസിഡന്റ് കെ.സി. സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.സ്മരണിക സബ്കമ്മറ്റി കൺവീനർ ജോർജ്ജ് സേവ്യർ നന്ദി പറഞ്ഞുസ്മരണികയുടെ ഉള്ളടക്കത്തിൽ കേരളത്തിലെ സാമൂഹിക സാംസ്‌കാരിക നാടക രംഗത്തുമുള്ള ഒട്ടേറെ പ്രമുഖരുടെ ലേഖനങ്ങളാണ് ഉൾകൊള്ളിച്ചിട്ടുള്ളത്. ഒന്നാം ദിവസം ഡ്രീം കേരളയുടെ അകത്തേക്ക് തുറന്നിട്ട വാതിൽ ,രണ്ടാം ദിവസം കോഴിക്കോട് സംഗീർത്തനയുടെ കാലം പറക്കാണ്, മൂന്നാം ദിവസം കാഞ്ഞിരപ്പള്ളി അമ്മയുടെ ഒറ്റാ, നാലാം ദിവസം കായംകുളം പീപ്പിൾസ് തിയറ്റേഴ്സിന്റെ അങ്ങാടിക്കുരിവികൾ എന്നീ നാടകങ്ങളാണ് അരങ്ങേറുക.