നെടുങ്കണ്ടം:എസ്.എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയനിൽ 25, 26 തീയതികളിൽ പ്രീമാര്യേജ് കോഴ്സ് നടത്തും. ഗുരുദേവന്റെ ദാമ്പത്യ സങ്കല്പം എന്ന വിഷയത്തിൽ ബിജു പുളിക്കലേടത്ത്, കുടുംബ ഭദ്രത എന്ന വിഷയത്തിൽ പായിപ്ര ദമനൻ, സ്ത്രീ - പുരുഷ ലൈംഗികത എന്ന വിഷയത്തിൽ ഡോ. ശരത് ചന്ദ്രൻ, വിവാഹം ഒരു മഹാത്ഭുതം എന്ന വിഷയത്തിൽ ലെനിൻ പുളിക്കൽ, സംഘടന എന്ന വിഷയത്തിൽ യോഗം ബോർഡ് മെമ്പർ കെ.എൻ തങ്കപ്പൻ തുടങ്ങിയവർ ക്ലാസ്സ് നയിക്കും. യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ അദ്ധ്യക്ഷത വഹിക്കുന്ന യോഗം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ഉദ്ഘാടനം ചെയ്യും. കൗൺസിൽ അംഗങ്ങളായ സി.എം ബാബു, എൻ.ജയൻ, സുരേഷ് ചിന്നാർ, മധു കമലാലയം തുടങ്ങിയവർ നേതൃത്വം നൽകും.