puhukulam

തൊടുപുഴ: മണക്കാട് പുതുക്കുളം ശ്രീനാഗരാജാസ്വാമി ക്ഷേത്രത്തിൽ വ്യാഴം, വെള്ളി ദിവസങ്ങളിലായി നടന്നു വന്ന ആയില്യം മകം ഉത്സവം സമാപിച്ചു. ഉത്സവനാളിൽ നൂറുംപാലും, അഭിഷേകങ്ങൾ, ഗണപതിഹോമം, മലർ നിവേദ്യം, പാൽപായസം ഹോമം, ഉഷഃപൂജ,തളിച്ചു കൊട, അഷ്ടനാഗപൂജ, കളമെഴുത്തുംപാട്ട്, തെക്കേക്കാവിലേയ്ക്ക് എഴുന്നള്ളിപ്പ്, തിരിച്ചെഴുന്നള്ളിപ്പ്, സർപ്പബലി എന്നീ വിശേഷ ചടങ്ങുകളും നടന്നു. ക്ഷേത്രം തന്ത്രി നീണ്ടൂർമന നാരായണൻ നമ്പൂതിരിയുടേയും ക്ഷേത്രം മേൽശാന്തി കാടമറുക് ഇല്ലം മിഥുൻ നമ്പൂതിരിയുടേയും മുഖ്യ കാർമികത്വത്തിലാണ് ഉത്സവ ചടങ്ങുകൾ നടന്നത്.ഇന്നലെ രാവിലെ അഭിഷേകങ്ങൾ, ഗണപതി ഹോമം, നൂറും പാലും, മകം ഇടി, ഉച്ചപ്പൂജ, അന്നദാനം, വിശേഷാൽ ദീപാരാധന എന്നീ ചടങ്ങുകളും നടന്നു. വിശേഷ ചടങ്ങായ മകം ഇടി ദർശിക്കാൻ നിരവധിയാളുകൾ എത്തിയിരുന്നു.ക്ഷേത്രത്തിൽ എത്തിച്ചേർന്ന ഭക്തർക്ക് പ്രഭാത ഭക്ഷണം, അന്നദാനം, ഉൾപ്പടെയുള്ള എല്ലാ സൗകര്യങ്ങൾ ഒരുക്കിയിരുന്നു