ഉടുമ്പന്നൂർ: പരിയാരം ശ്രീ സുബ്രഹ്മണ്യഗുരുദേവ ക്ഷേത്രത്തിൽ സ്‌കന്ദ ഷഷ്ഠി മഹോത്സവം 27ന് നടക്കും. ക്ഷേത്രം തന്ത്രി സനത് തന്ത്രി, മേൽശാന്തി സന്ദീപ് ശാന്തി, ബിബിൻ ശാന്തി എന്നിവരുടെയും നിരവധി വൈദിക ശ്രേഷ്ഠരുടെയും മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുകയെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ.ജി ഷിബു, സെക്രട്ടറി പി.കെ വിജയൻ, വൈസ് പ്രസിഡന്റ് ബിനീഷ് ശങ്കരമംഗലം എന്നിവർ അറിയിച്ചു.
ഉത്സവ പരിപാടികൾ
രാവിലെ 5.30ന് നട തുറക്കൽ, 6ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 8ന് സമൂഹപ്രാർത്ഥന, 9ന് കലശപൂജ, കലശാഭിഷേകം, അഷ്ടാഭിഷേകം, 10ന് കലശ എഴുന്നള്ളിപ്പ്, 11.30ന് ഷഷ്ഠി പൂജ,12ന് സഹസ്ര പത്മാഭിഷേകം.