തൊടുപുഴ: കലോത്സവത്തിൽ ആനുകാലിക സാമൂഹിക വിഷയങ്ങൾ ഇതിവൃത്തമാക്കിയ മൂകാഭിനയങ്ങൾ ശ്രദ്ധേയമായി. വെള്ളിയാഴ്ച പ്രധാന വേദിയിൽ നടന്ന മൂകാഭിനയ മത്സരങ്ങളിലാണ് സാമൂഹിക പ്രസക്തമായ വിഷയങ്ങൾ ഉയർത്തിക്കാട്ടി ഓരോ ടീമുകളും കാണികളുടെയും വിധികർത്താക്കളുടെയും ശ്രദ്ധ പിടിച്ചു പറ്റിയത്. ലഹരിയുടെ ഉപയോഗവും അതുണ്ടാക്കുന്ന പാർശ്വഫലങ്ങളെ സംബന്ധിച്ചും നിരവധി ടീമുകൾ പ്രസക്തമായ ഭാഗങ്ങൾ അവതരിപ്പിച്ചു, മൊബൈൽ ഫോണിന്റെ അമിത ഉപയോഗവും ജല ദൗർലഭ്യതയുമെല്ലാം മൂകാഭിനയത്തിൽ വിഷയങ്ങളായി ഇടംപിടിച്ചു.