പീരുമേട്: പീരുമേട് പഞ്ചായത്ത് വികസനസദസ് ഞായറാഴ്ച രാവിലെ പത്തിന് പഴയ പാമ്പനാർ പോപ്സ് ഔട്ട്‌ലെറ്റിന് സമീപമുള്ള ഗൗ ഗ്രൗണ്ടിൽ വച്ച് നടത്തുന്നു. വികസന നേട്ടങ്ങളുടെ പ്രദർശനം, റോബോട്ടിക്ക് എക്സ്‌പോ, തൊഴിൽമേളയും നടക്കും. പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നൽ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് മെമ്പർമാരായ കെ റ്റി ബിനു, എസ് പി രാജേന്ദ്രൻ, അഴുതബ്ലോക്ക് വൈസ് പ്രസിഡന്റ് ആർ.ശെൽവത്തായി. എന്നിവർ പങ്കെടുക്കും. വികസന സദസിന്റെ വിജയത്തിന് വേണ്ടി
പഞ്ചായത്ത് പ്രസിഡന്റ് ആർ. ദിനേശൻ ചെയർമാനുംസെക്രട്ടറി ഇൻ ചാർജ് എ.എം.രാജ കൺവീനറുമായി സംഘാടകസമിതി പ്രവർത്തിക്കുന്നു.