appani
പ്രശസ്ത ചലച്ചിത്രതാരം അപ്പാനി ശരത് കലോത്സവ വേദിയിലെത്തിയപ്പോൾ

തൊടുപുഴ: കൗമാര കലാമേളയ്ക്ക് ആവേശം പകന്ന് ചലച്ചിത്രതാരം ശരത് അപ്പാനി കലോത്സവ വേദിയിലെത്തി. വൺ ആക്ട് പ്ലേ ആയിരുന്നു താരത്തിന്റെ പ്രധാന സന്ദർശന കേന്ദ്രം. അപ്പാനിയുടെ സാന്നിദ്ധ്യം കലോത്സവ നഗരിയെ ഇളക്കിമറിച്ചു. വിദ്യാർഥികളോടും കലാകാരന്മാരോടുമുള്ള നടന്റെ ഇടപെടലും ശ്രദ്ധേയമായി. മത്സരിക്കുന്ന ഓരോ കുട്ടികളും ഭാവി കേരളത്തിന്റെ വാഗ്ദാനങ്ങളാണെന്നുെ അദ്ദേഹം അഭിപ്രായപ്പെട്ടു.സ്‌കൂൾ കലോത്സവത്തിലൂടെയാണ് താൻ അഭിനയരംഗത്തേക്ക് എത്തിയത്, ചെറുപ്പം മുതൽ നാടകത്തിൽ അഭിനയിച്ച്, മികച്ച നടനുള്ള പുരസ്‌കാരങ്ങളും കലോത്സവത്തിൽ ലഭിച്ചിട്ടുണ്ട്. തന്റെ സിനിമ രംഗത്തേക്കുള്ള ചവിട്ടുപടികൾ കലോത്സവങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.കുറഞ്ഞ സമയം മാത്രമാണ് കലോത്സവ നഗരിയിൽ ചെലവഴിച്ചതെങ്കിലും വിദ്യാർഥികളുമായി സെൽഫിയെടുക്കാനും സംസാരിക്കാനും താരം സമയം കണ്ടെത്തി. മലയാള സിനിമയുടെ ഭാഗ്യലൊക്കേഷനായ തൊടുപുഴ തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും ശരത് അപ്പാനി പറഞ്ഞു.