നെടുങ്കണ്ടം: റവന്യൂ ജില്ലാ സ്‌കൂൾ കായിമേളയുടെ രണ്ടാം ദിനത്തിൽ മീറ്റ് റെക്കോർഡ് നേടി അനീന അജ്മുദീൻ. മുണ്ടക്കയം സെന്റ് ആന്റണീസ് ഹൈസ്‌കൂളിൽ വിദ്യാർത്ഥിനിയാണ് അനീന ജൂനിയർ പെൺകുട്ടികളുടെ 800 മീറ്റർ ഓട്ടം 2.16 സെക്കന്റിൽ ഫിനിഷ് ചെയ്താണ് റെക്കോർഡ് നേട്ടത്തിലെത്തിയത്.ആഴ്ച്ചയിലൊരുക്കൽ പാലായിലെത്തി പരിശീലനം നടത്തിയാണ് അനീന മത്സരത്തിന് തയാറെടുത്തത്. പരിശീലനത്തിനായുള്ള സ്‌കൂൾ ഗ്രൗണ്ട് അറ്റകുറ്റ പണികൾ നടത്തുന്നതിനായി ഉഴുതുമറിച്ചിട്ടിട്ട് കുറെ ദിവസങ്ങളായി. ഇതിനാൽ മുണ്ടക്കയത്തുനിന്നും ഏറെ അകലെയുള്ള പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിലെത്തി പരിശീലനം നടത്തുകയായിരുന്നു. വാഹന ഡ്രൈവറായ പുതിയാപറമ്പിൽ അജുമുദീൻ പിതാവും, വീട്ടമ്മയായ സെമീനയുമാണ് മാതാപിതാക്കൾ. സുരേഷ് ജോർജാണ് കായികാദ്ധ്യാപകൻ.