തൊടുപുഴ : കോലാനി ഗവ. എൽ.പി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ കെ. ദീപക് നിർവഹിച്ചു. 61.73 ലക്ഷം രൂപ മുടക്കിയാണ് നിർമ്മാണം. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ജി. രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ ജെസ് ആന്റണി മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ. കരീം, കൗൺസിലർമാരായ മെർലി രാജു, ആർ. ഹരി, കവിത അജി, തൊടുപുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആർ. പ്രശോഭ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എസ്. ലീന, ഡയറ്റ് പ്രിൻസിപ്പൽ ജി.പി. ഗോപകുമാർ, എൻ. രവീന്ദ്രൻ, റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് എ.എൻ. ചന്ദ്രബാബു, പൂർവ വിദ്യാർത്ഥി സംഘടനാ പ്രതിനിധി ഹരിശാന്ത് ഹരി, പി.ടി.എ പ്രസിഡന്റ് സി.ജി. ബാബു, സ്‌കൂൾ ഹെഡ്മാസ്റ്റർ കെ.എസ്. സജു എന്നിവർ പ്രസംഗിച്ചു.