കട്ടപ്പന: ഉരുൾപൊട്ടലുണ്ടായ കുന്തളംപാറ, വിടി നഗർ, കുരിശുപള്ളി എന്നീ പ്രദേശങ്ങൾ മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശിച്ചു. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി ജേക്കബ്, റവന്യൂ അധികൃതർ, ജനപ്രതിനിധികൾ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. സ്ഥിതിഗതികൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിർദേശിച്ചു. റവന്യൂവകുപ്പ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും. കുരിശുപള്ളി പ്രദേശത്തെ അപകടഭീഷണിയിലുള്ള എട്ട് കുടുംബങ്ങളോട് സുരക്ഷിതസ്ഥാനത്തേക്ക് മാറി താമസിക്കാൻ മന്ത്രി നിർദേശിച്ചു. നഗരസഭ അധികൃതരും സ്ഥലങ്ങൾ സന്ദർശിച്ചു.