പീരുമേട്: സിവിൽ സർവീസിനെ വിശ്വാസത്തിലെടുത്തതിലൂടെ കൈവരിച്ച നേട്ടങ്ങളാണ് കേരളത്തിനെ വ്യത്യസ്തമാക്കിയതെന്ന് ആരും മറന്നുപോകരുതെന്ന് ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി കെ.പി. ഗോപകുമാർ. പീരുമേട് കേരള റവന്യൂ ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ആൻസ് ജോണിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് എസ്.കെ.എം ബഷീർ സംഘടന റിപ്പോർട്ടും ജില്ലാ സെക്രട്ടറി ഡി.കെ. സജിമോൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി.എച്ച്. നിസാർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ആർ. ബിജുമോൻ, കെ.ആർ.ഡി.എസ്.എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഹുസൈൻ പതുവന എന്നിവർ പ്രസംഗിച്ചു. വനിതാ കമ്മിറ്റി ജില്ലാ സെക്രട്ടറി എൻ.കെ. രാജിമോൾ രക്തസാക്ഷി പ്രമേയവും സി.ബി. ഷൈനി അനശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ആർ. വിഷ്ണു സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം കെ.ടി. വിജു നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി ആൻസ് ജോൺ (പ്രസിഡന്റ് ), ആർ.വിഷ്ണു, എൻ.എസ്. ഇബ്രാഹിം (വൈസ് പ്രസിഡന്റുമാർ), ഡി.കെ. സജിമോൻ (സെക്രട്ടറി), ടി.എച്ച്. ഫൈസൽ, പ്രദീപ് രാജൻ (ജോയിന്റ് സെക്രട്ടറിമാർ), എൻ.കെ. സജൻ (ട്രഷറർ), സൗമ്യ മുരളി (വനിത കമ്മിറ്റി പ്രസിഡന്റ്), സി.എസ്. സുമിതാ മോൾ (വനിതാ കമ്മിറ്റി സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു.