പീരുമേട്: മുല്ലപ്പെരിയാർ ഡാം തുറന്ന് ജലം പെരിയാർ നദിയിലൂടെ ഒഴുകിത്തുടങ്ങിയെങ്കിലും വീടുകളിൽ വെള്ളം കയറിയില്ല. മഴ തുടരുകയാണെങ്കിൽ തീരദേശം ആശങ്കയിലാകും. തീരപ്രദേശത്ത് താമസിക്കുന്നവരെ അധികൃതർ മാറ്റിപ്പാർപ്പിക്കാനുള്ള ഏർപ്പാടുകൾ ചെയ്തു തുടങ്ങി. പെരിയാർ നദിയുടെ തീരത്തും മറ്റ് പ്രദേശങ്ങളിലും ചെറിയ മഴയാണ് ഇന്നലെ പെയ്തത്. പെരിയാർ നദീ തീരത്ത് താമസിക്കുന്ന വള്ളക്കടവ്, ചപ്പാത്ത്, വണ്ടിപ്പെരിയാർ മഞ്ചുമല, പശുമല, കീരിക്കര മ്ലാമല തുടങ്ങിയ പെരിയാർ തീരത്ത് താമസിക്കുന്നവരോട് മുൻകരുതൽ സ്വീകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളം തീരപ്രദേശത്ത് താമസിക്കുന്നവരെ ബാധിക്കത്തില്ലെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.