aji
കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ തൊടുപുഴ യൂണിറ്റ് വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ജില്ലാ പ്രസിഡന്റ് എം.എസ്. അജി ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ:കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ തൊടുപുഴ യൂണിറ്റ് വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. കെ എച്ച് ആർ എ ഭവനിൽ നടന്ന യോഗം ജില്ലാ പ്രസിഡന്റ് എം. എസ്. അജി ഉത്ഘാടനം ചെയ്തു. ജയൻ ജോസഫ് അധ്യഷത വഹിച്ചു. അംഗങ്ങളായ പി.കെ മോഹനൻ.പ്രതീഷ് കുര്യാസ്.ഗിരീഷ് കുമാർ.പ്രവീൺ വി.ഷിബു ഐശ്വര്യ.ബിനുഅണക്കര.ജോസ് മരിയ.ബേക്കർസ് അസോസിയേഷൻ പ്രസിഡന്റ് സജിപോൾ സാജു കുമളി എന്നിവർ സംസാരിച്ചു. പുതിയ ഭരണസമിതി അംഗങ്ങളായി രക്ഷാധികാരി പി.കെ മോഹനൻ ഗിരീഷ് കുമാർ എ.ആർ പ്രസിഡന്റ് .പ്രവീൺ .വി സെക്രട്ടറിയായും പ്രതീഷ് കുര്യാസ് ട്രഷറർ ആയും തിരഞ്ഞെടുക്കപ്പുട്ടു. ജയൻ ജോസഫ് ജില്ലാ കൗൺസിൽ അംഗമായും തിരഞ്ഞെടുക്കപ്പെട്ടു.