പീരുമേട്: വണ്ടിപ്പെരിയാർ- തേങ്ങാക്കൽ റോഡ് പുനർ നിർമ്മാണത്തിന്റ ഭാഗമായി പശുമലയിൽ നിന്ന് മ്ലാമല വരെയുള്ള റോഡ് ടാറിങ് പണി പൂർത്തിയായി. മ്ലാമല നിവാസികൾ ആഘോഷ റാലിയും സമ്മേളനവും പായസ വിതരണം നടത്തി. കക്കി കവലയിൽ നിന്ന് മ്ലാമലയ്ക്ക് വാഹന റാലി നടത്തി സന്തോഷം പ്രകടിപ്പിച്ചു. റോഡ് നിർമ്മാണകമ്മിറ്റി രക്ഷധികാരി ഫാ. ഫിലിപ്പ് മണിമലകുന്നേൽ ഉദ്ഘാടനം ചെയ്തു. ജോമോൻസി തോമസ് അദ്ധ്യക്ഷനായിരുന്നു. യോഗത്തിൽ എം.ടി. ശശികുമാർ, കബീർ താന്നിമൂട്, ചന്ദ്രൻകുട്ടി, ബെന്നി മാണി, എം.ടി. ലിസി, അനിത, അഡ്വ. സോബിൻ സോമൻ, പീരുമേട് സപ്ലൈ ഓഫീസർ എം. ഗണേശൻ, ജസ്റ്റിൻ ചവറപുഴ എന്നിവർ സംസാരിച്ചു.