തൊടുപുഴ : മണ്ഡല മഹോത്സവത്തിനോടനുബന്ധിച്ച് അയ്യപ്പഭക്തർക്ക് സുരക്ഷിത യാത്ര ഉറപ്പുവരുത്തുന്നതിന് കേരള മോട്ടോർ വാഹന വകുപ്പ് നടത്തുന്ന സേഫ് സോൺ പദ്ധതിയുടെ കുട്ടിക്കാനം സബ് കൺട്രോൾ റൂമിലേക്ക് ഡ്രൈവർ കം അറ്റൻഡർ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റ, ഡ്രൈവിംഗ് ലൈസൻസ്, ആധാർകാർഡ് എന്നിവയുടെ പകർപ്പ് സഹിതം നേരിട്ടോ തപാൽ മുഖേനയോ ഇടുക്കി റീജനൽ ട്രാൻസ്‌പോർട്ട് ഓഫീസർ, ( എൻഫോഴ്സ്‌മെന്റ്), ഒന്നാം നില, ബി എസ് എൻ എൽ ബിൽഡിംഗ്, വെങ്ങല്ലൂർ പി ഒ, തൊടുപുഴ. പിൻ 685608ഫോൺ: 04862 299266 എന്ന വിലാസത്തിൽ 25 ന് വൈകുന്നേരം 5 ന് മുമ്പ് നൽകണം.യോഗ്യത ഡ്രൈവർ കം അറ്റൻഡർ:5 വർഷത്തിൽ കുറയാത്ത ഡ്രൈവിംഗ് പ്രാവീണ്യം, സാധുതയുള്ള ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്.