കട്ടപ്പന: നഗരസഭ വികസന സദസ് നഗരസഭ കോൺഫറൻസ് ഹാളിൽ കൗൺസിലർ ഷാജി കൂത്തോടിയിൽ ഉദ്ഘാടനം ചെയ്തു. ഭരണകക്ഷിയായ യു.ഡി.എഫ് ബഹിഷ്‌കരിച്ചു. ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്തു. നഗരസഭയിൽ നടപ്പാക്കിയ വികസന പദ്ധതികളും ഭാവി പദ്ധതികളും ചർച്ച ചെയ്തു. കൗൺസിലർ സുധർമ മോഹനൻ അദ്ധ്യക്ഷയായി. കൗൺസിലർമാരായ ബെന്നി കുര്യൻ, സിജോമോൻ ജോസ്, ധന്യ അനിൽ, ബിന്ദുലത രാജു, ബിനു കേശവൻ, ഷജി തങ്കച്ചൻ, പി.എം. നിഷാമോൾ, സെക്രട്ടറി അജി കെ. ജോർജ് എന്നിവർ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ സംസാരിച്ചു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ വി.ആർ. സജി, അഡ്വ. മനോജ് എം. തോമസ്, സി.എസ്. അജേഷ്, കെ.പി. സുമോദ് എന്നിവർ സംസാരിച്ചു.