രാജാക്കാട്: രാജാക്കാട് പഞ്ചായത്തിലെ ഭിന്നശേഷിക്കാരുടെ കലോത്സവം വർണ്ണച്ചിറകുകൾ
ദിവ്യജ്യോതി പാരീഷ് ഹാളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് നിഷ രതീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ കുട്ടികളും സ്ത്രീകളും പുരുഷന്മാരുമുൾപ്പെടെ 60ൽ പരം ഭിന്നശേഷിക്കാർ പങ്കെടുത്തു. ലളിതഗാനം, ഡാൻസ്, കവിതാപാരായണം, ചിത്രരചന, മോണോ ആക്ട് തുടങ്ങി വിവിധയിനം സർഗ്ഗകലകൾ സ്റ്റേജിൽ അവതരിപ്പിച്ചത് പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. സുബീഷ്, പഞ്ചായത്തംഗങ്ങളായ സി.ആർ. രാജു, വീണ അനൂപ്, ബിജി സന്തോഷ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ എം.ബി. റീന എന്നിവർ പ്രസംഗിച്ചു. കലോത്സവത്തിൽ പരിപാടി അവതരിപ്പിച്ചവർക്ക് ട്രോഫികളും സമ്മാനങ്ങളും നൽകി.