രാജകുമാരി: ഗ്രാമ പഞ്ചായത്ത് വികസന സദസ്സ് രാജകുമാരി ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടത്തി. പ്രസിഡന്റ് സുമ ബിജു അദ്ധ്യക്ഷത വഹിച്ചു. എം എം മണി എം. എൽ. എ ഉദ്ഘാടനം നിർവഹിച്ചു.വൈസ് പ്രസിഡന്റ് അജേഷ് മുകളേൽ സ്വാഗതവും . സെക്രട്ടറി ടി.കെ കാഞ്ചന നന്ദിയും അർപ്പിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ മുഖ്യപ്രഭാഷണം നടത്തി. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി കുഞ്ഞ് വികസന സദസ് പ്രോഗ്രസ് റിപ്പോർട്ട് ഏറ്റുവാങ്ങി.എം.ബി ശ്രീകുമാർ,എം.എൻ ഹരിക്കുട്ടൻ,പോൾ പരത്തിപ്പിള്ളി,കെ.കെ തങ്കച്ചൻ,പി.രവി,എ.പി വർഗീസ്, റോയി,ബിനി ജോസ്,ജനപ്രതിനിധികളായ കെ. ജെ സിജു,പി.രാജാറാം,ആശ സന്തോഷ്,എ.ചിത്ര, വിമലാദേവി,പി.കുമരേശൻ, സോളി സിബി,എം. ഈശ്വരൻ,ബെന്നി ആന്റണി,മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ്മാരായ വി.വി കുര്യാക്കോസ്,പി.ജെ ജോൺസൺ,പീതാംബരൻ,വിവിധ രാഷ്ട്രീയ നേതാക്കൾ, ജനപ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.ഡോക്കുമെന്ററി പ്രദർശനവും നടത്തി.