തൊടുപുഴ: കലോത്സവ നഗരയിൽ എത്തിയവരുടെ ഹൃദയം ലളിതഗാനം ആലപിച്ച് കീഴടക്കി സിനിമ പിന്നണി ഗായിക ഹന്ന റെജി. കാറ്റഗറി - 4 ലളിത ഗാനം ഒന്നാം സ്ഥാനം, കർണാട്ടിക്ക് മ്യൂസിക് (പെൺകുട്ടികൾ) സെക്കൻഡ്, വെസ്റ്റേൺ മ്യൂസിക് സെക്കൻഡ് എന്നിവ ഹന്ന റെജി കരസ്ഥമാക്കി. മൈ സാന്റ സിനിമയിൽ ഗാനം ആലപിച്ചാണ് ഹന്ന പോപ്പുലറായത്. സകലകലാ വല്ലഭൻ, വണ്ടർകിഡ് റിയാലിറ്റി ഷോ, കോമഡി ഉത്സവം, ഗിന്നസ് റെക്കോർഡ് എന്നിവയും കരസ്ഥമാക്കിയിട്ടുണ്ട്. നിരവധി ആൽബങ്ങളിലും ഗാനം ആലപിച്ച് ശ്രദ്ധ നേടിയിട്ടുണ്ട്. കോലാനി കൂനംമാക്കൽ റെജി വർഗീസിന്റെയും മഞ്ചു റെജിയുടെയും മകളാണ്. സഹോദരി ക്രസ്റ്റിയ റെജി എൻജിനിയറിങ് വിദ്യാർത്ഥിനിയാണ്. തൊടുപുഴ വിമല പബ്ലിക് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയാണ്.