തൊടുപുഴ: അഹല്യ കണ്ണാശുപത്രിയും എസ്.എൻ.ഡി.പി യോഗം അരിക്കുഴ ശാഖയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധനയും തൈറോയ്ഡ് ടെസ്റ്റും 20ന് രാവിലെ 9.30 മുതൽ 1.30 വരെ അരിക്കുഴ എസ്.എൻ.ഡി.പി ഹാളിൽ നടക്കും. ശാഖാ സെക്രട്ടറി കെ.കെ. ചന്ദ്രവതി ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് ടി.ആർ. ഷാജി അദ്ധ്യക്ഷത വഹിക്കും. രജിസ്ട്രേഷൻ സൗജന്യമാണ്. ആവശ്യമായ രോഗികൾക്ക് സൗജന്യമായി മരുന്ന് നൽകും. തിമിര ശസ്ത്രക്രിയ ആവശ്യമുള്ളവ‌ർക്ക് സ്കാനിംഗ്, ബ്ലഡ് പ്രഷർ, പ്രമേഹം എന്നിവ സൗജന്യമായി പരിശോധിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവരുടെ കണ്ണിലെ പ്രഷ‌ർ, കണ്ണുനീരിന്റെ അളവ് എന്നിവ ആശുപത്രിയിൽ സൗജന്യമായി പരിശോധിക്കും.