കരിമണ്ണൂർ: ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സസവത്തോട് അനുബന്ധിച്ച് ഫുട്ബോൾ മത്സരം നടത്തി. കരിമണ്ണൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ മെെതാനിയിൽ നടന്ന മത്സരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി തോമസ് കാവലം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജിജി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് അംഗങ്ങളായ സിബി ദാമോദരൻ, നൈസി ഡെനിൽ, ആൻസി സോജൻ, പഞ്ചായത്ത് അംഗങ്ങളായ ബൈജുവറുങ്കൽ, എ.എൻ ദിലിപ് കുമാർ, ബി.ഡി.ഒ അജയ് എന്നിവർ പങ്കെടുത്തു.