ഇടുക്കി: എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയനിലെ കീരിത്തോട് ശാഖയുടെ വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും നടത്തി. യൂണിയൻ പ്രസിഡന്റ് പി. രാജൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് അദ്ധ്യക്ഷത വഹിച്ചു. 2024 വർഷത്തെ വരവ് ചെലവ് കണക്കും പ്രവർത്തന റിപ്പോർട്ടും ബാക്കി പത്രവും യോഗത്തിൽ അവതരിപ്പിച്ചു. ശാഖാ പ്രസിഡന്റ് സന്തോഷ് കടമാനത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് വിനോദ് കദളിക്കാട്ട് നന്ദിയും പറഞ്ഞു. ഭരണസമിതി അംഗങ്ങളായി സന്തോഷ് കടമാനത്ത് (പ്രസിഡന്റ് ), അജയൻ മംഗലത്ത് (വൈസ് പ്രസിഡന്റ്), സാവിത്രി സതീശൻ (സെക്രട്ടറി), ശശി തട്ടാംകുന്നേൽ (യൂണിയൻ കമ്മിറ്റി അംഗം), സജി പാടത്ത്, അനീഷ് തോമരയ്ക്കക്കുഴി, സുനീഷ് വാഴമേപുറത്ത്, രാജു കെ.വി കിഴക്കേൽ, രമ്യ അനീഷ്, ബിജു ഗോപാലൻ വലിയകതോട്, അനിക്കുട്ടൻ പതിച്ചിവിജ വടക്കേതിൽ (കമ്മിറ്റി അംഗങ്ങൾ), ശശി ഇല്ലിക്കത്തറ, മനോജ് തുണ്ടത്തിൽ, ശ്രീജ ഷാജി കവിമ്പോഴിയിൽ ( പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.