അടിമാലി:ഹൈറേഞ്ച് എൻഎസ്എസ് യൂണിയൻ സമാഗമം 2025 അടിമാലിയിൽ നടന്നു.ഹൈറേഞ്ച് യൂണിയൻ കമ്മറ്റിയുടെ നേതൃത്വത്തിൽസംഘടനശാക്തികരണത്തിന്റെ ഭാഗമായി സമാഗമം 2025 എന്ന പേരിൽ അടിമാലി മേഖലയിലെ 8 കരയോഗങ്ങളുടെ കുടുംബസംഗമമാണ് നടന്നത്.രാവിലെ 10 ന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ യൂണിയൻ ചെയർമാൻ കെ.എസ് അനിൽകുമാറിന്റെ അധ്യക്ഷതയിൽ നടന്ന സമാഗമം എൻഎസ്എസ് കരയോഗം രജിസ്ട്രാർ വി വി ശശിധരൻ നായർ ഉദ്ഘാടനം ചെയ്തു. വനിതാ യൂണിയൻ പ്രസിഡന്റ് ഉഷ കുമാരി. എം നായർ, സെക്രട്ടറി ഓമന ബാബുലാൽ, ഹൈറേഞ്ച് യൂണിയൻ സെക്രട്ടറി പി റ്റി അജയൻ നായർ ,സംഘാടകസമിതി ചെയർമാൻ സനിൽകുമാർ, കൺവീനർ വിമോഹന മേനോൻ ,പി എൻ സനൽകുമാർ, ജയചന്ദ്രൻ ആർ സുധാകരൻഎന്നിവർപങ്കെടുത്തു.