പീരുമേട്: കഞ്ചാവുമായി യുവാവ് പിടിയിൽ. മ്ലാമല ഒറ്റപ്ലാക്കൽ വീട്ടിൽ അസറുദ്ധീനാണ് (18)
വണ്ടിപ്പെരിയാർ പൊലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് ഇടപാടുകാർക്ക് കൊടുക്കാനായി കൊണ്ടുവന്ന 45 ഗ്രാം കഞ്ചാവ് പൊലീസ് പിടികൂടി. മ്ലാമല ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വ്യാപകമായി കഞ്ചാവ് മറ്റും ഉപയോഗിച്ച് യുവാക്കൾ പ്രശ്നങ്ങൾ ഉണ്ടാക്കുന്നെന്ന് നാട്ടുകാരുടെ വ്യാപകമായ പരാതിയെ തുടർന്ന് നടത്തിയ പൊലീസിന്റെ പരിശോധനയിലാണ് യുവാവ് പിടിയിലായത്. വണ്ടിപ്പെരിയാർ പൊലീസ് കേസെടുത്തു.