ഇടുക്കി: വെൺമണി പട്ടയക്കുടി പഞ്ചമല ശ്രീഭഗവതിമഹാദേവ ക്ഷേത്രത്തിൽ മഹാകാര്യസിദ്ധി പൂജയും വിശേഷാൽ പൂജാ ചടങ്ങുകളും നടന്നു. എല്ലാ മലയാള മാസത്തിലെയും ആദ്യ ഞായറാഴ്ചകളിലാണ് ക്ഷേത്രത്തിൽ വിശേഷപ്പെട്ട മഹാകാര്യസിദ്ധി പൂജ നടക്കുന്നത്. ക്ഷേത്രം അചാര്യൻ ചേർത്തല സുമിത് തന്ത്രിയുടെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ഉദ്ധിഷ്ഠ കാര്യലബ്ധിക്കായി ക്ഷേത്രത്തിൽ നടന്നു വരുന്ന മഹാകാര്യസിദ്ധി പൂജയ്ക്ക് പല ദേശങ്ങളിൽ നിന്നായി നിരവധിയാളുകളാണ് എത്തിച്ചേർന്നത്. അന്നദാനം ഉൾപ്പടെയുള്ള എല്ലാ സൗകര്യങ്ങളും ഭക്തർക്കായി ക്ഷേത്രം ഭരണസമിതി ഒരുക്കിയിരുന്നു.