കട്ടപ്പന: ലബ്ബക്കട ജെ.പി.എം ആർട്സ് ആൻഡ് സയൻസ് കോളേജിൽ എം.എസ്.ഡബ്ല്യു വിഭാഗം നടത്തിവന്ന ലോക മാനസികാരോഗ്യ വാരാചരണം സമാപിച്ചു. ബോധവത്കരണ ക്ലാസുകളും മത്സരങ്ങളും സംഘടിപ്പിച്ചു. 'ദുരന്തങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും മാനസിക ആരോഗ്യം" എന്നതാണ് ഈ വർഷത്തെ ആശയം. ഉപ്പുതറ സെന്റ് ഫിലോമിനാസ് എച്ച്എസ്എസ് വിദ്യാർഥികൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി. 'മാനസികാരോഗ്യവും ക്ഷേമവും" എന്ന വിഷയത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ആശിഷ് ജോർജ് മാത്യു ക്ലാസെടുത്തു. കോളേജ് വിദ്യാർത്ഥികൾക്കായി 'അണ്ടർ സ്റ്റാൻഡിങ് ആൻഡ് പ്രിവന്റിങ് സൂയിസൈഡ് എ സോഷ്യൽ വർക്ക് അപ്രോച്ച് " എന്ന വിഷയത്തിൽ ക്ലാസും സംഘടിപ്പിച്ചു. കൂടാതെ ചലച്ചിത്ര പ്രദർശനവും ചർച്ചയും, ഫെയിസ് പെയ്ന്റിംഗ് മത്സരം, ക്വിസ്, ടോക്ക് യുവർ ക്രൗൺ, സ്റ്റാൻഡ് അപ്പ് കോമഡി മത്സരങ്ങൾ എന്നിവ നടത്തി. സമാപന സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. വി. ജോൺസൺ അദ്ധ്യക്ഷനായി. വൈസ് പ്രിൻസിപ്പൽ ഫാ. പ്രിൻസ് തോമസ് ചക്കാലയിൽ, സോഷ്യൽ വർക്ക് വിഭാഗം മേധാവി രേഷ്മ എലിസബത്ത് ചെറിയാൻ എന്നിവർ സംസാരിച്ചു. അദ്ധ്യാപകരായ എലിസബത്ത് ജോസ്, അഖില മരിയ ജോഷി എന്നിവർ നേതൃത്വം നൽകി.