camp
വാഴവര സമൃദ്ധി എസ്എച്ച്ജിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ്.

കട്ടപ്പന: വാഴവര സമൃദ്ധി സ്വയംസഹായ സംഘം, വാഴവര ഗവ. എച്ച്എസ്, മർച്ചന്റ്സ് അസോസിയേഷൻ എന്നിവരുടെ നേതൃത്വത്തിൽ കോട്ടയം കാരിത്താസ് ആശുപത്രിയുടെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് നടത്തി. കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീനാ ടോമി ഉദ്ഘാടനംചെയ്തു. കാർഡിയോളജി, പീഡിയാട്രിക്, ഗൈനക്കോളജി, ഓർത്തോപീഡിക്, ജനറൽ മെഡിസിൻ, ഡെർമറ്റോളജി എന്നീ വിഭാഗങ്ങളിൽ ഡോക്ടർമാർ രോഗികളെ പരിശോധിച്ചു. രക്ത, രക്തസമ്മർദ പരിശോധനകളും മരുന്നും സൗജന്യമായിരുന്നു. നഗരസഭ കൗൺസിലർ ബെന്നി കുര്യൻ, പ്രദീപ് ശ്രീധരൻ, പി.സി. സുമേഷ്, ഷാജി അഗസ്റ്റിൻ, ബെന്റോ പി. ജോസഫ്, എബി ബിനോയി, ജോസ് പുരയിടം, എം.പി. സജീവ് എന്നിവർ സംസാരിച്ചു.