കട്ടപ്പന :എ.കെ.ജി പടി ടോപ്പ് സംസ്‌കാരിക നിലയം അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പ്രശാന്ത് രാജുവിന്റെ ഇടപെടലിൽ 6.5 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരിച്ചത്. വാർഡ് കൗൺസിൽ പ്രശാന്ത് രാജു അദ്ധ്യക്ഷനായി. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ ജെ ബെന്നി മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ സിജു ചക്കുംമൂട്ടിൽ, സെലിൻ ജോയി, ലിജി അജയൻ, സന്തോഷ് ഓലനാൽ, റോയി ഇല്ലിക്കാമുറി എന്നിവർ സംസാരിച്ചു.