jaihind
മുതലക്കോടം ജയ് ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുള്ള ആറാമത് സംസ്ഥാന നാടകോത്സവം ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി വി.കെ.മധു ഉദ്ഘാടനം ചെയ്യുന്നു.

തൊ‌ടുപുഴ: മുതലക്കോടം ജയ് ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുള്ള ആറാമത് സംസ്ഥാന നാടകോത്സവം തൊടുപുഴ ടൗൺഹാളിൽ ആരംഭിച്ചു. ലൈബ്രറി പ്രസിഡന്റ് കെ.സി. സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു ഉദ്ഘാടനം ചെയ്തു. ലൈബ്രറി ഈ വർഷം മുതൽ ഏർപ്പെടുത്തിയ പ്രഥമ കവിതസാഹിത്യ പുരസ്‌ക്കാരത്തിന് അർഹനുള്ള പതിനയ്യായിരം രൂപയും പ്രശസ്തിപത്രവും ഫലകവും ദിവാകരൻ വിഷ്ണുമംഗലത്തിന് കവി വീരാൻകുട്ടികൈമാറി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.എം ബാബു, കവികളായ വീരാൻകുട്ടി, ദിവാകരൻ വിഷ്ണുമംഗലം, തൊടുപുഴ മുൻസിപ്പൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സനു കൃഷ്ണൻ, മുൻസിപ്പൽ കൗൺസിലർ അഡ്വ.ജോസഫ് ജോൺ എന്നിവർ പ്രസംഗിച്ചു. പി.ആർ വിശ്വൻ സ്വാഗതം പറഞ്ഞു. തുടർന്ന് തിരുവനന്തപുരം ഡ്രീം കേരള 'അകത്തേക്ക് തുറന്ന വാതിൽ എന്ന നാടകം അവതരിപ്പിച്ചു. നാലുദിവസം നീണ്ട് നിൽക്കുന്ന നാടകോത്സത്തിൽ കോഴിക്കോട് സങ്കീർത്തന , കാഞ്ഞിരപ്പള്ളി അമല , കായങ്കുളം പീപ്പിൾസ് തിയറ്റേഴ്സ് എന്നീ നാടക സമിതികളാണ് പങ്കെടുക്കുന്നത്. നാളെ നാടകോത്സവം സമാപിക്കും.