മുട്ടം: പഞ്ചായത്തിന്റെ ഡിജിറ്റൽ സർവേ ക്യാമ്പ് ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് പഞ്ചായത്തിന് എതിർവശമുള്ള ഇല്ലിക്കൽ പ്ലാസയിൽ പി.ജെ ജോസഫ് എം.എൽ.എ നിർവഹിക്കും. പ്രസിഡന്റ് മേഴ്സി ദേവസ്യ അദ്ധ്യക്ഷത വഹിക്കും. സർവ്വേ ഡെപ്യൂട്ടി ഡയറക്ടർ വി. പ്രകാശ് വിഷയാവതരണം നടത്തും .ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, വാർഡ് മെമ്പർമാർ, ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ പരിപാടിയിൽ പങ്കെടുക്കും.