
തൊടുപുഴ: ലോകാരോഗ്യ സംഘടനയുടെ ആഹ്വാനപ്രകാരം നടത്തുന്ന ഇൻഫെക്ഷൻ കൺട്രോൾ വാരാചരണത്തിന് തുടക്കം കുറിച്ച് ഇടുക്കി ജില്ലാ സഹകരണ ആശുപത്രിയിൽ പഠന ക്ലാസും പോസ്റ്റർ പ്രസന്റേഷനും സംഘടിപ്പിച്ചു.ആശുപത്രി സെക്രട്ടറി രാജേഷ് കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി ശിശുരോഗവിദഗ്ദ്ധൻ ഡോ. സോണി തോമസ് ചടങ്ങ് ഉദ്ഘാടനം ചെയ്ത് ആശുപത്രികളിലെ രോഗപ്രതിരോധ പ്രവർത്തനങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി പഠന ക്ലാസ് നടത്തി. തുടർന്നുള്ള ഒരാഴ്ച വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി സെമിനാറുകൾ നടത്തും. സാംക്രമിക രോഗങ്ങളുടെ വ്യാപനം തടയുക എന്ന വിഷയത്തിൽ പോസ്റ്റർ പ്രസന്റഷൻ , ക്വിസ് മത്സരങ്ങൾ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. ആശുപത്രി ജീവനക്കാരും കുട്ടികളും ചേർന്ന് നടത്തിയ ബോധവത്കരണ നൃത്തവും പോസ്റ്റർ അവതരണവും നടത്തി. പരിപാടിയുടെ ഭാഗമായി ദീപാവലി ആഘോഷങ്ങളും നടത്തി. ഡോ. റെജി ജോസ് , ഡോ. അതുൽ പി ശശിദാസ് ,ഡോ. അമലേന്ദു , ഡോ. സി കെ ശൈലജ , അഡ്മിനിസ്‌ട്രേറ്റർ റോസ്ലീമ ജോസഫ് , അസി, നഴ്സിംഗ് സൂപ്രണ്ട് മഞ്ജു പി പരമേശ്വരൻ എന്നിവർ പ്രസംഗിച്ചു. ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് എസ്. സിനി നന്ദി പറഞ്ഞു.