cyling

തൊടുപുഴ: സ്‌പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ ജില്ലാ സൈക്ലിങ്ങ് അസോസിയേഷൻ സംഘടിപ്പിച്ച റോഡ് സൈക്ലിങ്ങ് ചാമ്പ്യൻഷിപ്പ് സമാപിച്ചു. തൊടുപുഴ ഇറക്കംപുഴ ബൈപ്പാസ് റോഡിലാണ് മത്സരം നടന്നത്. ചാമ്പ്യൻഷിപ്പ് സൈക്ലിങ്ങ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അഡ്വ. ജോർലി കുര്യൻ ഫ്ളാഗ് ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം എൻ. രവീന്ദ്രൻ, ഡോ. ബോബു ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എ.പി. മുഹമ്മദ്ബഷീർ സ്വാഗതവും കെ.എം. അസീസ് നന്ദിയും പറഞ്ഞു. വിജയികൾക്ക് എൻ. രവീന്ദ്രൻ മെഡലുകൾ വിതരണം ചെയ്തു.