തൊടുപുഴ: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന വായനോത്സവം - 2025ന്റെ ജില്ലാതലമത്സര വിജയികളെ പ്രഖ്യാപിച്ചു. ഹൈസ്‌കൂൾ വിഭാഗത്തിൽ ഇടുക്കി താലൂക്കിനെ പ്രതിനിധീകരിച്ച എസ്.എൻ.എച്ച്.എസ്. നങ്കിസിറ്റിയിലെ ശ്രേയ അനിൽ , തൊടുപുഴ താലൂക്കിനെ പ്രതിനിധീകരിച്ച് അറക്കുളംസെന്റ് മേരീസ് ഹൈസ്‌കൂളിലെ ലക്ഷ്മി രതീഷ്, ദേവികുളം താലൂക്കിലെ തോക്കുപാറ സെന്റ്സെബാസ്റ്റ്യൻ ഹൈസ്‌കൂളിലെ ജോഷ്വ എം സന്ദീപ് എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. മുതിർന്നവരുടെ വിഭാഗം -1 ൽ തൊടുപുഴ താലൂക്കിലെ കോലാനി ജനരഞ്ജിനിവായനശാലയിലെ ബിൻഷ അബൂബക്കർ, ഇടുക്കി താലൂക്കിലെ വെള്ളയാംകുടി ഉദയ ലൈബ്രറിയിലെ
പോൾ ഷെയ്സ് , തൊടുപുഴ താലൂക്കിലെ മുതലക്കോടം ജയ് ഹിന്ദ് ലൈബ്രറിയിലെ എസ്.വൈശാഖൻ എന്നിവർ ആദ്യ മൂന്ന് സ്ഥാനം കരസ്ഥമാക്കി. മുതിർന്നവർ വിഭാഗം -2 ൽ ഉടുമ്പൻചോല താലൂക്കിലെ കുഴിത്തൊളു തണ്ടാശ്ശേരിൽ വിദ്യാദരൻ സ്മാരക ലൈബ്രറിയിലെ മിനി മീനാക്ഷി, ഇടുക്കി താലൂക്കിലെ കാഞ്ചിയാർ ബോധി ഗ്രന്ഥശാലയിലെ അനുപമ കെ.എ, പീരുമേട് താലൂക്കിലെ കുമളി കൈരളി റിക്രിയേഷൻ ലൈബ്രറിയിലെ മോളിയമ്മ സെബാസ്റ്റ്യൻ എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾകരസ്ഥമാക്കി. ഹൈസ്‌കൂൾ വിഭാഗത്തിൽ ആദ്യ രണ്ട് സ്ഥാനക്കാർക്കും ,മുതിർന്നവരുടെ രണ്ട് വിഭാഗത്തിലേയും ആദ്യ സ്ഥാനക്കാർക്കും ഡിസംബറിൽ കൊല്ലത്ത് നടക്കുന്ന സംസ്ഥാന തല മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കാം. മത്സര വിജയികളെ ജില്ലാ പ്രസിഡന്റ് കെ.എം.ബാബു, സെക്രട്ടറി രമേശ് കൃഷ്ണൻ
എന്നിവർ അഭിനന്ദിച്ചു..