തൊടുപുഴ: ദേശീയ സബ് ജൂനിയർ ഫുട്‌ബോൾ ടീമിന്റെ മുഖ്യ പരിശീലകനായി ജോബി ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. 28 മുതൽ നവംബർ 6 വരെ പഞ്ചാബിലാണ് മത്സരം. 15 മുതൽ 23 വരെ പാലക്കാട് നൂറാനി ഗ്രൗണ്ടിലാണ് സംസ്ഥാന ടീമിന്റെ പരിശീലനം. തൊടുപുഴ കണ്ടത്തിൽ പറമ്പിൽ ജോണി - ആലീസ് ദമ്പതികളുടെ മകനായ ജോബി അൽ -അസർ കോളേജ് കായിക അദ്ധ്യാപകനാണ്. കേരള അണ്ടർ 21 ടീമിന്റെയും എം.ജി യൂണിവേഴ്സിറ്റി ടീമിന്റെയും സഹ പരിശീലകനായിരുന്നു. ജില്ലാ ടീം സെലക്ടറും സീനിയർ ടീം പരിശീലകനുമാണ്.