
കട്ടപ്പന: ശബരിമല സ്വർണപ്പാളി മോഷണത്തിൽ പിണറായി സർക്കാർ അയ്യപ്പവിശ്വാസികളെ വഞ്ചിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി വെള്ളയാംകുടി ഏരിയ കമ്മിറ്റി പ്രതിഷേധ യോഗം നടത്തി. മണ്ഡലം പ്രസിഡന്റ് അഡ്വ. സുജിത്ത് ശശി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് രാഹുൽ സുകുമാരൻ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.എൻ ഷാജി, കർഷക മോർച്ച ജില്ലാ പ്രസിഡന്റ് മോഹൻദാസ്, ഒ.ബി സി മോർച്ച ജില്ലാ പ്രസിഡന്റ് പ്രസാദ്, കർഷക മോർച്ച ജില്ലാ സെക്രട്ടറി ജോസ് വേഴപറമ്പിൽ, ഏരിയാ ജനറൽ സെക്രട്ടറി സന്തോഷ് ശക്തീശ്വരം, വൈസ് പ്രസിഡന്റ് ബോണി വർഗീസ് എന്നിവർ പ്രസംഗിച്ചു.