കട്ടപ്പന: അയ്യപ്പൻകോവിൽ പഞ്ചായത്ത് ലൈബ്രറി ഗ്രാമീണ ഗ്രൂപ്പിന്റെ മൂന്നാമത് വാർഷികാഘോഷം പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോൾ ജോൺസൺ ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളിൽ മികച്ച സേവനം നൽകിവന്ന റിട്ട. പ്രിൻസിപ്പൽ മാത്യു ആഗസ്റ്റിനെ യോഗത്തിൽ ആദരിച്ചു. പഞ്ചായത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള വിദ്യാർഥികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. തുടർന്ന് ഗ്രാമീണ ഗ്രൂപ്പ് വാർഷികം, ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ നൽകൽ, ലൈബ്രറിയിലേക്ക് വാങ്ങിയ അലമാരയുടെ വിതരണം, മാഗസിൻ വിതരണം, കലാപരിപാടികൾ എന്നിവയും നടന്നു. പഞ്ചായത്തംഗം സോണിയ ജെറി, യുവ എഴുത്തുകാരി പ്രിയ വിജീഷ്, ലൈബ്രേറിയൻ ടി.കെ അഭിലാഷ് ,​ സിജിമോൻ, റോയ് തോമസ്, പി.എസ് സുധാകരൻ, ടോം തോമസ്, ജോബിൻ ജോസ് എന്നിവർ സംസാരിച്ചു.