കട്ടപ്പന: വൈ.എം.സി.എയുടെ പബ്ലിക് റിലേഷൻ പ്രൊജക്ടിന്റെ ഭാഗമായ അപകട ഇൻഷുറൻസ് പോളിസിയുടെ വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ബീനാ ടോമി നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ ആശാവർക്കർമാർ, ശുചീകരണ തൊഴിലാളികൾ എന്നിവരുൾപ്പെടെ 49പേർക്ക് ഇൻഷുറൻസ് എടുത്തുനൽകി. വൈ.എം.സി.എ പ്രസിഡന്റ് കെ.ജെ ജോസഫ് അദ്ധ്യക്ഷനായി. റീജിയണൽ പബ്ലിക് റിലേഷൻ ചെയർമാൻ ജോർജ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ആശാ ടീം ലീഡർ ജീന സന്തോഷ്, വൈ.എം.സി.എ സെക്രട്ടറി സൽജു ജോസഫ്, ടോമി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. വൈ.എം.സി.എ അംഗങ്ങൾ പോളിസി വിതരണത്തിന് നേതൃത്വം നൽകി.