
കട്ടപ്പന: ഡി.വൈ.എഫ്.ഐ കട്ടപ്പന സൗത്ത് മേഖല സമ്മേളനം വള്ളക്കടവിൽ ചേർന്നു. പ്രതിനിധി സമ്മേളനവും പൊതുസമ്മേളനവും സംസ്ഥാന കമ്മിറ്റിയംഗം ബി.അനൂപ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന് മുന്നോടിയായി ടൗണിൽ പ്രകടനവും രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി. മേഖലാ പ്രസിഡന്റ് സെബിൻ ഇളംമ്പള്ളി അദ്ധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് ഫൈസൽ ജാഫർ, പ്രസിഡന്റ് ജോബി അബ്രഹാം, ജോയിന്റ് സെക്രട്ടറി നിയാസ് അബു എന്നിവർ പ്രസമഗിച്ചു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ സെക്രട്ടറിയായി ബിബിൻ ബാബുവിനെയും പ്രസിഡന്റായി സെബിൻ ഇളംമ്പള്ളിയേയും ട്രഷററായി ലിജോ ജോസിനെയും തിരഞ്ഞെടുത്തു.