കട്ടപ്പന: നീന്തലിൽ ഇടുക്കിയെ പ്രതിനിധീകരിക്കാൻ മിധുൻ മാത്യൂസ് റോയ് ട്രിപ്പിൾ സ്വർണ നേട്ടത്തോടെ സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സിലേക്ക്. 11ന് ഓസാനം സ്വിമ്മിങ് അക്കാദമിയിൽ നടന്ന ഇടുക്കി റവന്യൂജില്ലാ സ്‌കൂൾ ഗെയിംസ് നീന്തൽ ചാമ്പ്യൻഷിപ്പിൽ ബ്രെസ്റ്റ് സ്‌ട്രോക്ക് വിഭാഗത്തിൽ 50, 100, 200 മീറ്റർ എന്നിവയിലാണ് മിധുൻ സ്വർണമെഡൽ നേടിയത്. ഷൈൻസ്റ്റാർ അഡ്വാൻസ് സയൺ സ്‌കൂൾ പൂളിൽ പരിശീലകൻ ആരോമലിന്റെ നേതൃത്വത്തിലാണ് പരിശീലനം. സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ്വൺ വിദ്യാർഥിയാണ്
ഈ സ്വിമ്മിങ് താരം.