രാജകുമാരി:ഇരു വൃക്കകളും തകരാറിലായ നിർധന യുവാവ് ശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം കണ്ടെത്താനാകാതെ പ്രതിസന്ധിയിൽ.രാജകുമാരി ജണ്ടനിരപ്പ് കല്ലുക്കാരൻ വീട്ടിൽ ജോമി മാത്യു(30)വാണ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സുമനസ്സുകളുടെ സഹായം തേടുന്നത്.വൃക്ക നൽകാൻ സഹോദരി അനു തയ്യാറാണെങ്കിലും നിർധന കുടുംബത്തിന് തുടർ ചികിത്സക്കുള്ള തുക കണ്ടെത്താൻ സാധിക്കുന്നില്ല.കഴിഞ്ഞ നാലര മാസക്കാലമായി ആഴ്ചയിൽ മൂന്നുപ്രാവശ്യം വച്ച് ഡയാലിസിസ് ചെയ്തു വരികയാണ്.വളരെ കഷ്ടപ്പെട്ടാണ് ഈ കുടുംബം ഇപ്പോഴുള്ള ചികിത്സകൾ നടത്തിവരുന്നത്.കോഴിക്കോട് ഇന്റർനാഷണൽ ഹോസ്പിറ്റലിലാണ് കിഡ്നി മാറ്റിവയ്ക്കൽ സർജറി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ സർജറിക്ക് വേണ്ടിയും തുടർ ചികിത്സയ്ക്കുള്ള പണവും ഇവർക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.രാജകുമാരി ഗ്രാമപഞ്ചായത്ത് ഈ കുടുംബത്തിന്റെ ദുരവസ്ഥ മനസ്സിലാക്കി ചികിത്സ ധനസഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.എന്നാൽ ഈ ചികിത്സ ധനസഹായത്തിലേക്ക് കുറച്ചു തുക മാത്രമാണ് ഇതുവരെയും ലഭിച്ചിട്ടുള്ളത്. ശസ്ത്രക്രിയയ്ക്ക് വേണ്ടുന്ന വലിയ തുക എങ്ങനെ കണ്ടെത്തും എന്ന പ്രതിസന്ധിയിലാണ് ഇവർ. ഒരു കുടുംബത്തിന്റെ പ്രതീക്ഷയായ ജോമി എന്ന യുവാവിന്റെ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ സഹായത്തിനായി സുമനസ്സുകളുടെ സഹായം തേടുകയാണ്.ഇതിനായി രാജകുമാരി യൂണിയൻ ബാങ്കിൽ അക്കൗണ്ടും തുറന്നിട്ടുണ്ട്.അക്കൗണ്ട് നമ്പർ:37 220 201 00 28 411.ഐ എഫ് എസ് സി: UBIN0537225