തൊടുപുഴ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അറുപത്തിമൂന്നാം സംസ്ഥാന സമ്മേളനം ഫെബ്രുവരി 28, മാർച്ച് 1 തീയതികളിലായി അടിമാലിയിൽ നടക്കും.സംസ്ഥാന സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം 22ന് രാവിലെ 11ന് അടിമാലി പാർക്ക് റസിഡൻസി ഹാളിൽ നടക്കും. യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.വി. ദിവാകരൻ, പ്രസിഡന്റ് ടി.കെ. മീരാഭായി, വിവിധ സർവീസ് സംഘടനാ ഭാരവാഹികൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.