പീരുമേട്:സംസ്ഥാന സർക്കാരിന്റെ ദാരിദ്ര ലഘൂകരണ പദ്ധതിയുടെ ഭാഗമായി ദാരിദ്ര നിർമാർജനം കാര്യക്ഷമമായി നടപ്പിലാക്കുകയും അതി ദരിദ്രർഇല്ലാത്ത പഞ്ചായത്തായി പീരുമേട് പഞ്ചായത്ത് മാറിയിരിക്കുകയാണ്. പീരുമേട് പഞ്ചായത്തിന്റെ വികസന സദസിന്റെ ഉദ്ഘാടന വേളയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ പ്രഖ്യാപനം നടത്തി.അതി ദരിദ്രരായി പീരുമേട് പഞ്ചായത്ത് പട്ടികയിൽ ചേർത്തിരുന്ന 38 കുടുംബങ്ങളാണ് ഉണ്ടായിരുന്നത് ഇവർക്ക് ആവശ്യമായ മുഴുവൻ സഹായങ്ങളും പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഉറപ്പുവരുത്തി ഇവർക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ എത്തിക്കുകയും മരുന്ന് മറ്റു ചികിത്സാസഹായങ്ങൾ എത്തിക്കുക എന്നുള്ളത് ക്രിയാത്മകമായി പഞ്ചായത്ത് ചെയ്തുവരുന്നു. ഇതേ തുടർന്നാണ് പീരുമേട് പഞ്ചായത്തിന് ദരിദ്രമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് ആർ. ദിനേശൻ അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പർഎസ് പി രാജേന്ദ്രൻ, ബ്ലോക്ക്‌മെമ്പർ സ്മിതാമോൾ ഷൈജൻ,പഞ്ചായത്ത് സെക്രട്ടറിഎ.എം. രാജ എന്നിവർ സംസാരിച്ചു.വാഴൂർ സോമൻ എം എൽ എ യ്ക്ക്ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പിരുമേട് പഞ്ചായത്ത് വികസന സദസ് ചേർന്നു.31,93,42,978 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളുടെ വികസന പത്രിക പുറത്തിറക്കി. തുടർന്ന് സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്ന വികസന പ്രവർത്തനങ്ങളുടെയും, പീരുമേട് പഞ്ചായത്ത് നടത്തി വന്നിട്ടുള്ള വികസന പ്രവർത്തനങ്ങളുടെ വീഡിയോ ഡോക്കുമെന്ററി പ്രദർശനവും നടന്നു. പീരുമേട് പഞ്ചായത്തിനെ മാലിന്യമുക്തമാക്കുന്നതിൽ ക്രിയാത്മകമായ സേവനമനുഷ്ഠിച്ച ഹരിതക കർമ്മ സേന അംഗങ്ങളെയും, ശുചീകരണ തൊഴിലാളികളെയും, ചടങ്ങിൽ ആദരിച്ചു.
വികസന സദസ്സിനോട് അനുബന്ധിച്ച് റോബോട്ടിക് എക്സ്‌പോയും നടന്നു.