ഇടുക്കി:ഇടുക്കി ജില്ലാ പഞ്ചായത്ത്, വിജ്ഞാന കേരളം ഇടുക്കി, കുടുംബശ്രീ ജില്ലാ മിഷൻ എന്നിവയുടെ നേതൃത്വത്തിൽ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ജില്ലാതല തൊഴിൽമേള സംഘടിപ്പിക്കുന്നു. 27ന് ജില്ലാ പഞ്ചായത്ത് ബസ്‌സ്റ്റേഷൻ കോംപ്ലക്സിലാണ് മേള നടക്കുക.വിവിധ മേഖലകളിൽ നിന്നുള്ള അൻപതിലധികം കമ്പനികൾ തൊഴിൽമേളയിൽ പങ്കെടുക്കും. പത്താം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ളവർക്ക് മേളയിൽ പങ്കെടുക്കാൻ അവസരമുണ്ട്.
തൊഴിലന്വേഷകർക്ക് വിവിധ തൊഴിൽദാതാക്കളുമായി നേരിട്ട് ബന്ധപ്പെടാനും തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്താനും ഇത് ഒരു സുവർണ്ണാവസരമാകും. വിജ്ഞാന കേരളം ഇടുക്കി പദ്ധതിയുടെ ഭാഗമായാണ് ഈ ഉദ്യോഗമേള സംഘോടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും നിങ്ങളുടെ അടുത്തുള്ള പഞ്ചായത്തിലോ, കുടുംബശ്രീ ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്.