തങ്കമണി: കേന്ദ്ര സംസ്ഥാന ഗവൺമെന്റ് കളുടെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ചും കാമാക്ഷി ഗ്രാമ പഞ്ചായത്ത് ഭരണം നടത്തുന്ന ഇടതു പക്ഷ മുന്നണിയുടെ അഴിമതിയും വാഗ്ദാന ലംഘനകളും സംബന്ധിച്ചു കുറ്റ വിചാരണ നടത്തുന്നതിനുമായി കോൺഗ്രസ് കാമാക്ഷി മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽഇന്ന് തങ്കമണിയിൽ വൈകുന്നേരം 3 മുതൽ ജനകിയ പങ്കാളിത്തത്തോടെ കുറ്റ വിചാരണ സദസ് നടത്തും. കെ പി.സി സി വക്താവ് ഡോ. ജിന്റോ ജോൺ സദസിന്റെ ഉദ് ഘാടനം നിർവഹിക്കും. യു ഡി .എഫ് ചെയർമാൻജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തുന്ന യോഗത്തിൽ മണ്ഡലം പ്രസിഡന്റ് പി എം ഫ്രാൻസിസ് അദ്ധ്യക്ഷത വഹിക്കു. യോഗത്തിൽ ഡി .സി.സി ജനറൽ സെക്രട്ടറി മാരായ എസ് ടി അഗസ്റ്റിന് ജെയ്സൺ കെ ആന്റണി ജോസഫ് മാണി എന്നിവർ സംസാരിക്കും.