കൊന്നത്തടി : ഗ്രാമപഞ്ചായത്തിലെ വികസനസദസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ ഉദ്ഘാടനം ചെയ്തു. പാറത്തോട് സെന്റ്. ജോർജ് ഫെറോന പള്ളി പാരിഷ് ഹാളിൽ നടന്ന വികസന സദസിൽ പഞ്ചായത്ത് പ്രസിഡന്റ് രമ്യ റനീഷ് അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്തിന്റെ വികസന റിപ്പോർട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രകാശനം ചെയ്തു. കൂടാതെ കേരളോത്സവം മത്സര വിജയികൾക്കുള്ള പുരസ്‌കാരവിതരണവും വേദിയിൽ നിർവഹിച്ചു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് തയാറാക്കിയ സംസ്ഥാനതല വികസന ഡോക്യുമെന്ററി, കൊന്നത്തടി പഞ്ചായത്ത് തയ്യാറാക്കിയ പ്രാദേശികവികസന ഡോക്യുമെന്ററി എന്നിവയും സദസിൽ പ്രദർശിപ്പിച്ചു.